Latest Updates

ചേന - രണ്ട് ചെറിയ കഷണം

കുരുമുളക് -ഒന്നര ടീസ്പൂണ്‍

ചുവന്നുള്ളി -ഏഴ് 

കറിവേപ്പില -1 തണ്ട്

മഞള്‍പൊടി -1/4 ടീ സ്പൂണ്‍

ഗരം മസാല -1/4 ടീസ്പൂണ്‍

വറ്റല്‍മുളക് -2

ഉപ്പ് ,എണ്ണ,കടുക് -പാകത്തിനു

 

പാകം ചെയ്യുന്ന വിധം 

ചേന ചെറിയ കഷണങ്ങളായി അരിഞ്ഞ് മഞ്ഞളും ഉപ്പും ചേര്‍ത്ത് ഉടയാതെ വേവിച്ചെടുക്കുക 

 

ചുവന്നുള്ളിയും കുരുമുളകും ചതച്ച് എടുക്കുക.

 

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക് , കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക.

 

ഇതിലേക്ക്  ചതച്ച് വച്ച കൂട്ട് ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക.  വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

 

വെള്ളമയം കളഞ്ഞ് തുവര്‍ത്തിയെടുക്കുക.  അല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക

 

Get Newsletter

Advertisement

PREVIOUS Choice